WORLD

യൂട്യൂബിലെ ഹാനികരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിൽ വീഴ്ച; ഗൂഗിളിനെതിരെ 146 മില്യൺ ഡോളറിന്റെ കേസ് നൽകി മലേഷ്യ

യൂട്യൂബിലൂടെ പ്രചരിക്കുന്ന ഹാനികരമായ ഉള്ളടക്കങ്ങൾ തടയുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഗൂഗിളിനെതിരെ നിയമനടപടിയുമായി മലേഷ്യ. 146 മില്യൺ ഡോളറിന് (ഏകദേശം 600 ദശലക്ഷം മലേഷ്യൻ റിംഗിറ്റ്) നഷ്ടപരിഹാരം ആവശ്യപ്പെട്ട് മലേഷ്യൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് മൾട്ടിമീഡിയ കമ്മീഷനാണ് രണ്ട് കേസുകൾ ഫയൽ ചെയ്തത്.

ഓൺലൈൻ തട്ടിപ്പുകൾ, വഞ്ചനാപരമായ ഉള്ളടക്കങ്ങൾ തുടങ്ങിയവ നീക്കം ചെയ്യുന്നതിൽ യൂട്യൂബ് മതിയായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് പ്രധാന ആരോപണം. കൂടാതെ, മലേഷ്യൻ ബ്ലോഗർ വാൻ മുഹമ്മദ് അസ്രി വാൻ ഡെറിസിന്റെ വീഡിയോകൾ കോടതി വിലക്കുണ്ടായിട്ടും വീണ്ടും പ്രചരിച്ചുവെന്നും കമ്മീഷൻ ആരോപിക്കുന്നു.

ഈ വർഷം ജനുവരി മുതൽ ഒക്ടോബർ 28 വരെ 74,703 പരാതികൾ യൂട്യൂബിന് കൈമാറിയതായി കമ്മീഷൻ അറിയിച്ചു. ഇതിൽ ഭൂരിഭാഗവും ഓൺലൈൻ ചൂതാട്ടവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളായിരുന്നു.

50,000-ത്തിലധികം ഹാനികരമായ ഉള്ളടക്കങ്ങൾക്കെതിരെ നടപടിയെടുക്കാൻ ചെലവഴിക്കേണ്ടിവന്ന സാമ്പത്തികവും മാനവവിഭവശേഷിയുമായ ചെലവുകൾ തിരിച്ചുപിടിക്കുകയാണ് നഷ്ടപരിഹാര ഹർജികളുടെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, കേസുകളോട് ഗൂഗിൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മലേഷ്യയിൽ 15 ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് ആഴ്ചകൾക്കുള്ളിലാണ് ഗൂഗിളിനെതിരെ നിയമനടപടി ഉണ്ടായിരിക്കുന്നത്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button