Kerala

അബുദാബി–കൊച്ചി ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന് മർദനം; മലയാളി യുവാവ് അറസ്റ്റിൽ

അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ സഹയാത്രികനെ മർദിച്ചെന്ന കേസിൽ മലയാളി യുവാവ് അറസ്റ്റിൽ. വൈറ്റില തൈക്കൂടം സ്വദേശി റോഷൻ മാർട്ടിനെയാണ് നെടുമ്പാശ്ശേരി വിമാനത്താവള പൊലീസ് അറസ്റ്റ് ചെയ്തത്.

നവംബർ 24 ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. ഇൻഡിഗോയുടെ 6E1404 വിമാനത്തിലായിരുന്നു സംഘർഷം. തൃശൂർ അക്കളാട് സ്വദേശിയായ 50കാരൻ യൂസഫിനാണ് പരുക്കേറ്റത്.

വിമാനത്തിനുള്ളിൽ ഇരുവരും തമ്മിലുണ്ടായ തർക്കം പിന്നീട് കൈയേറ്റത്തിൽ കലാശിക്കുകയായിരുന്നു. റോഷൻ യൂസഫിന്റെ മുഖത്ത് ഇടിച്ചതിനെ തുടർന്ന് കണ്ണട തകരുകയും വലതുകണ്ണിന് സമീപം പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തുടർന്ന് പ്രതി ധരിച്ചിരുന്ന ബെൽറ്റ് ഉപയോഗിച്ച് യൂസഫിന്റെ കഴുത്തിൽ മുറുക്കിയെന്നും പരാതിയുണ്ട്.

സംഭവത്തിൽ ഇൻഡിഗോയുടെ സുരക്ഷാ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 115(2), 118(1) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിന് പിന്നിലെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button