Kerala

മൂന്നാറിനെ വിറപ്പിച്ച് വീണ്ടും കടുവ; ഗർഭിണിയായ പശു ആക്രമിച്ച് കൊന്നു: തൊഴിലാളികൾ ഭീതിയിൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നാറിന്റെ വിവിധ ഭാഗങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്

ഇടുക്കി: മൂന്നാർ ദേവികുളത്ത് ഗർഭിണിയായ പശുവിനെ കടുവ ആക്രമിച്ച് കൊന്നു. ലയത്തിന് സമീപം തേയിലത്തോട്ടത്തിലാണ് പശുവിനെ ചത്തനിലയിൽ കണ്ടെത്തിയത്. ദേവികുളം മാനില എസ്റ്റേറ്റിൽ രാജയുടെതാണ് പശു. ഇത് രണ്ടാം തവണയാണ് രാജയുടെ കന്നുകാലികളെ കടുവ ആക്രമിക്കുന്നത്.

ഇന്നലെ വൈകീട്ടോടെ മേയാൻ വിട്ട പശുവിനെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. ലയത്തിലെ നിരവധി തൊഴിലാളികളുടെ പശുക്കളെ സമാനമായി തന്നെ കടുവ ആക്രമിച്ചിട്ടുണ്ട്. കടുവയെ പിടികൂടുന്നതിനുള്ള അടിയന്തിരമായ ഇടപെടൽ എത്രയും വേഗം തന്നെ ഉണ്ടാകണമെന്നാണ് തൊഴിലാളികളുടെ അടക്കം ആവശ്യം. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും നാട്ടുകാർ വ്യക്തമാക്കി. എസ്റ്റേറ്റ് മേഖലയിൽ അടിക്കടി കടുവയുടെ സാന്നിധ്യം തൊഴിലാളികൾക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നാറിന്റെ വിവിധ ഭാഗങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്. കടുവ ജനവാസ മേഖലയിലിറങ്ങിയതോടെ തോട്ടം തൊഴിലാളികളും പ്രദേശവാസികളും പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലാണ്. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണമെന്നും കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button