Kerala

ബോർഡ്-കോർപറേഷൻ വിഭജനം: അതൃപ്തി പരിഹരിക്കാൻ കെപിസിസി വർക്കിങ് പ്രസിഡന്റുമാരെയും ചർച്ചയിൽ ഉൾപ്പെടുത്തിയേക്കും

ബോർഡ് കോർപറേഷന്‍ വിഭജന ചർച്ചകളില്‍ വിവിധ ഗ്രൂപ്പുകളുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാന്‍ കെപിസിസി വർക്കിങ് പ്രസിഡന്‍റുമാരെക്കൂടി ഉള്‍പ്പെടുത്തി ചർച്ച നടത്താന്‍ ആലോചന. വിവിധ ഗ്രൂപ്പുകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ ഇതാണ് നല്ലതെന്നാണ് നേതൃതലത്തിലെ ധാരണ. യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിനെയും ചർച്ചയില്‍ ഉള്‍ക്കൊള്ളിച്ചേക്കും. ഈ ആഴ്ച തന്നെ ചർച്ച നടന്നേക്കും.

ബോർഡ്‌ കോർപറേഷൻ വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി മോൻസ് ജോസഫ് ആവശ്യപ്പെട്ടു.പിജെ ജോസഫിനെ മാന്യമായി അക്കോമഡേറ്റ് ചെയ്യണം . ഇക്കാര്യം പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് തടസമെന്ന് കോൺഗ്രസാണ് പറയേണ്ടത് . ഏകോപനം എത്രയും പെട്ടെന്ന് ഉണ്ടാകണം . യുഡിഎഫിന് നല്ലത് അതാണ് . ഇക്കാര്യത്തിൽ ഏകോപനം ഉണ്ടാകണം എന്നാണ് ഞാൻ പറഞ്ഞത് . ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് നല്ലതല്ല . നല്ല കാര്യങ്ങൾ ചർച്ചയാകുന്നതിന് പകരം ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button