Kerala

എറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണ് അപകടം; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

പറക്കടവ് പഞ്ചായത്തിലെ മള്ളുശ്ശേരി ഗവൺമെന്റ് എൽ പി സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു. വാർഡ് മെമ്പർക്കും മൂന്ന് കുട്ടികൾക്കും പരിക്കേറ്റു. ഒരാഴ്ച മുൻപാണ് ഗ്ലാസ് റൂഫിന്റെ പണി പൂർത്തിയായത്. സ്കൂൾ വരാന്തയിൽ സ്ഥാപിച്ചിരുന്ന ഗ്ലാസ് റൂഫ് ആണ് തകർന്ന് വീണത്. ചില്ലുകൾ തെറിച്ച് വീണാണ് മൂന്ന് കുട്ടികൾക്ക് നിസാര പരുക്കേറ്റത്. ഇവരെ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് വിട്ടയച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. വാർഡ് മെമ്പർ മേരി റാഫേൽ പരിക്കേറ്റത്.

നിർമ്മാണത്തിൽ അപാകതയുണ്ടായിരുന്നുവെന്ന് വാർഡ് മെമ്പർ ആരോപിച്ചു. രണ്ടു ചില്ല് പൊട്ടിയിട്ടുണ്ടായിരുന്നു. നിർമ്മാണത്തിലെ അപാകതയിൽ പൊലീസിൽ പരാതി നൽകാൻ ഇരിക്കെയാണ് അപകടമുണ്ടായതെന്ന് വാർഡ് മെമ്പർ പ്രതികരിച്ചു. അസംബ്ലിയ്ക്ക് തൊട്ടുമുന്‍പാണ് ഗ്ലാസ് റൂഫ് തകര്‍ന്നുവീണത്. രാവിലെ 9.50ഓടുകൂടിയാണ് അപകടം സംഭവിച്ചത്. നിര്‍മാണത്തില്‍ അപാകതകള്‍ ഉണ്ടെന്ന ആരോപണം രക്ഷകര്‍ത്താക്കളും ഉയര്‍ത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ ഗ്ലാസ് റൂഫ് തകര്‍ന്ന് വീണത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button