Kerala

നിലമ്പൂരിൽ ബാങ്കിൽനിന്ന് ഇറങ്ങുമ്പോൾ പിടിച്ചുപറി; യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

ബാങ്കിൽനിന്ന് പണവുമായി ഇറങ്ങുകയായിരുന്ന യുവാവിൽനിന്ന് 9,95,000 രൂപ പിടിച്ചുപറിച്ചെന്നു പരാതി. അമരമ്പലം സൗത്ത് കിഴക്കേ പാലമഠം കുമ്മാളി ഫിറോസിന്റെ പരാതിയിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെ പിടികൂടാനുണ്ട്. പിടിവലിക്കിടെ കത്തി തട്ടി ഫിറോസിന്റെ കൈവിരലിനു മുറിവേറ്റു. പിടിച്ചുപറി സംഘത്തിലെ ഒരാൾക്കും പരുക്കേറ്റതായി സൂചനയുണ്ട്

നിലമ്പൂർ ജില്ലാ ആശുപത്രി റോഡിൽ ബാങ്ക് ഓഫ് ബറോഡ ശാഖയുടെ കോണിപ്പടിയിൽവച്ച് ഇന്നലെ രാവിലെ 11.15ന് ആണു സംഭവം. ചെറുകോട് സ്വദേശിയായ സുഹൃത്ത് തന്റെ അക്കൗണ്ടിൽ കടമായി 10 ലക്ഷം രൂപ നിക്ഷേപിച്ചെന്നും. 5000 രൂപ ഒഴികെ ബാക്കി തുക പിൻവലിച്ച് ഇറങ്ങിവരുമ്പോൾ ഏതാനും പേർ വളഞ്ഞ് മർദിച്ച് പണം പിടിച്ചു പറിച്ചെന്നുമാണ് ഫിറോസിന്റെ പരാതി. പിടിച്ചുപറി സംഘം കുത്താൻ ഓങ്ങിയ കത്തി ഫിറോസ് പിടിച്ചുവാങ്ങി സംഘത്തിലെ ഒരാളെ കുത്തി പരുക്കേൽപിച്ചു. വെള്ളനിറമുള്ള കാറിൽ പണപ്പൊതിയുമായി സംഘം കടന്നുകളഞ്ഞു. കൂടുതൽപേർ സംഘത്തിലുണ്ടായിരുന്നതായി പറയുന്നു. ഫിറോസ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന്റെ വിഡിയോ പൊലീസിനു കിട്ടി. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് പിടികൂടാൻ ശ്രമം തുടങ്ങിയിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button