Kerala

ഡോക്ടറെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടി; തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിസിസി അംഗം അറസ്റ്റില്‍. ഡോക്ടറില്‍ നിന്നും പത്ത് ലക്ഷം തട്ടിയെന്ന കേസിലാണ് സുഹൈല്‍ ഷാജഹാനെ അറസ്റ്റ് ചെയ്തത്. ഡോ. സബൈന്‍ ശിവദാസന്റെ പരാതിയില്‍ പേട്ട പൊലീസ് ആണ് സുഹൈല്‍ ഷാജഹാനെ അറസ്റ്റ് ചെയ്തത്. എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയാണ് സുഹൈല്‍.

കഴിഞ്ഞ ശനിയാഴ്ച ചങ്ങാതിക്കൂട്ടം എന്ന ചാനലില്‍ ആശുപത്രിയെ സംബന്ധിച്ച് അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത വന്നിരുന്നുവെന്നും ഇത് പിന്‍വലിക്കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് സുഹൈല്‍ ഷാജഹാന്‍ ഉള്‍പ്പെടുന്ന സംഘം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ഡോ. സബൈന്‍ ശിവദാസന്‍ ആരോപിക്കുന്നു. ആദ്യം വിസമ്മതിച്ചതോടെ വീണ്ടും ബന്ധപ്പെടുകയായിരുന്നു. ഭയമായതോടെ പത്ത് ലക്ഷം രൂപ കൊടുക്കാമെന്ന് അറിയിക്കുകയും ചൊവ്വാഴ്ച വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ആശുപത്രിയെ സംബന്ധിച്ചുള്ള പോസ്റ്റ് ഉടന്‍ ചാനലില്‍ നിന്നും മാറ്റിയിരുന്നു. ചൊവ്വാഴ്ച പണം കൈമാറാന്‍ എത്തിയതോടെ തങ്ങള്‍ പൂട്ടിയിടുകയും പൊലീസിനെ വിളിക്കുകയുമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.

കൊച്ചിയിലെ കാപ്പ കേസ് പ്രതികളുടെ വിവാദയോഗവും ഏകോപിപ്പിച്ചത് സുഹൈല്‍ ഷാജഹാന്‍ ആയിരുന്നു. യോഗത്തില്‍ കെ സുധാകരന്‍ പങ്കെടുത്തത് വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ വിശ്വസ്തനാണ് സുഹൈല്‍ ഷാജഹാന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button