സഹകരണ മേഖലയിലെ ക്രമക്കേട് പരാമർശിച്ചപ്പോൾ സിപിഐഎം പ്രവർത്തകർ പ്രസംഗം തടസ്സപ്പെടുത്തി; വി. കുഞ്ഞികൃഷ്ണൻ എംഎൽഎ

കണ്ണൂർ: സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ചു സംസാരിച്ചപ്പോളാണ് സിപിഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയതെന്ന് വി കുഞ്ഞികൃഷ്ണൻ. സിപിഐഎം എൽ സി അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രശ്നം ഉണ്ടാക്കിയത്. എന്റെ പേർസണൽ സ്റ്റാഫ് അംഗത്തെ മർദിച്ചു.
എന്നെ എം എൽ എ ആണെന്ന് അംഗീകരിക്കാൻ സിപിഐഎം ഇത് വരെ തയ്യാറായിട്ടില്ല. ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്. നിയമ സഭ കാലാവധി കഴിയും വരെ എം എൽ എ ആയി താൻ ഉണ്ടാകുമെന്നും കുഞ്ഞി കൃഷ്ണൻ പറഞ്ഞു.
സഹകരണ വാരാഘോഷത്തിനിടെയാണ് വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ പ്രസംഗം തടസപ്പെടുത്തിയത്. പയ്യന്നൂര്‍ കണ്ടോത് നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സംഭവം. എംഎല്‍എയുടെ പിഎയെ സിപിഐഎം സഹകരണ സംഘത്തിലെ ഭാരവാഹികള്‍ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. തളിപ്പറമ്പ് സര്‍ക്കിള്‍ യൂണിയന്‍ വരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.
ഇന്നലെ തന്നെ പരിപാടിയുടെ ഉദ്ഘാടകനുമായി ബന്ധപ്പെട്ട വിവാദം ഉടലെടുത്തിരുന്നു. സ്ഥലം എംഎല്‍എ വി കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കാതെ നഗരസഭാ ചെയര്‍മാനെയായിരുന്നു ഉദ്ഘാടകനായി തീരുമാനിച്ചിരുന്നത്. പിന്നാലെ മന്ത്രി ഇപെട്ടാണ് എംഎല്‍എയെ ഉദ്ഘാടകനായി തീരുമാനിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുന്നത്.
പരിപാടിയില്‍ പ്രസംഗിച്ച് തുടങ്ങിയതിന് പിന്നാലെ ഏത് തെറ്റ് കണ്ടാലും തന്റെ ശബ്ദം ഉയരുമെന്ന് എംഎല്‍എ പറഞ്ഞിരുന്നു. ഇതിനിടെയാണ് വേദിയിലിരുന്ന ചില ആളുകള്‍ അവിടെ നിന്ന് എഴുന്നേറ്റ് അദ്ദേഹത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്ന സാഹചര്യമുണ്ടായത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



