Kerala

17 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്

അമിതമായി അളവിൽ മെർക്കുറി ഉപയോഗിച്ച എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസെടുത്ത് പൊലീസ്. ക്രീം ഉപയോഗിച്ച മലപ്പുറം അരീക്കോട് സ്വദേശിയായ 17 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവത്തിലാണ് നടപടി. 17കാരിയുടെ മൊഴി അരീക്കോട് പൊലീസ് രേഖപ്പെടുത്തി. കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും ക്രീമിന്റെ സാമ്പിൾ പൊലീസിന് നൽകിയെന്നും പെൺകുട്ടി പറഞ്ഞു.

കൺസ്യുമർ കോടതിയിലേക്ക് പോകുമെന്ന് പെൺകുട്ടി വ്യക്തമാക്കി. ഇപ്പോൾ യൂസ് ചെയ്യുന്നവർ ഉണ്ടെങ്കിൽ അത് നിർത്തണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. താൻ എന്തായാലും അകപ്പെട്ടുവെന്നും മറ്റുള്ളവർ എങ്കിലും രക്ഷപ്പെടണം എന്നാണ് കരുതിയതെന്ന് പെൺകുട്ടി വ്യക്തമാക്കി. തന്റെ ക്ലാസിലെ നിരവധി കുട്ടികൾ ക്രീം ഉപയോഗിക്കുന്നവരുണ്ട്. പ്രോടീൻ മൂത്രത്തിലൂടെ പോകാൻ തുടങ്ങിയപ്പോൾ ആണ് താൻ ഗൗരവത്തിൽ കാണാൻ തുടങ്ങിയതെന്ന് പെൺകുട്ടി പറഞ്ഞു.

ഇത് ഉപയോഗിക്കുന്ന പലരും ക്ഷീണം നേരിടുന്നു എന്നാണ് പറയുന്നത്. ആരോഗ്യപ്രശ്നം ഉള്ളവർ വീട്ടിൽ പറയണം. ആദ്യഘട്ടം ആയതുകൊണ്ടാണ് തനിക്ക് ഈ അവസ്ഥയിൽ എങ്കിലും രക്ഷപ്പെടാനായത്. തന്റെ സ്കിൻ ഇതിനോടകം ഡാമേജ് ആയി. ഇനി നല്ല ചികിത്സാ വേണം അത് തിരിച്ചുപിടിക്കാനെന്ന് പെൺകുട്ടി കൂട്ടിച്ചേർത്തു.

ദുബൈയിൽ നിന്ന് നിർമ്മിക്കുന്ന ഈ ക്രീം ഓൺലൈൻ വഴി മാത്രമായിരുന്നു വിൽപന എന്നാണ് കരുതിയിരുന്നതെങ്കിലും , നമ്മുടെ നാട്ടിലെ ചെറിയ കോസ്മെറ്റിക് ഷോപ്പുകളിൽ പോലും ലഭ്യമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. ഓൺലൈനിലേക്കാൾ വിലകൂട്ടി വിൽപന നടത്തിയിട്ടും ക്രീമിന് ആവശ്യക്കാർ ഏറെയെന്നാണ് കച്ചവടക്കാർ പറയുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button