Kerala

ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ വിവാദ പ്രസംഗം; ‘കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കും’, ടി.ഐ. മധുസൂദനൻ

സി വി ധനരാജ് വധക്കേസ് വിധിയിൽ കൊലവിളി പ്രസംഗവുമായി മുൻ എംഎൽഎ ടി ഐ മധുസൂദനൻ. കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും. ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ട കാര്യം ഓർമിപ്പിച്ചായിരുന്നു പ്രസംഗം. ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ടു. പക്ഷേ അവരാരും ഇന്ന് ജീവനോടെ ഇല്ലെന്ന് മധുസൂദനൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിരിക്കുമെന്നും മുന്നറിയിപ്പ്. പയ്യന്നൂരിലെ ഡി വൈ എഫ് ഐ പരിപാടിയിൽ ആയിരുന്നു ടി ഐ മധുസൂദനന്റെ പ്രസംഗം.

കേസിൽ വിധി പറഞ്ഞ ജഡ്ജിയെയും ടി ഐ മധുസൂദനൻ വിമർശിച്ചു. ധനരാജ് കൊല്ലപ്പെട്ടിട്ടില്ല എന്ന് ജഡ്ജി പറയാത്തത് ഭാഗ്യമെന്നും ജഡ്ജി തണുപ്പിൽ ഇരുന്ന് കവിതകൾ ഉദ്ധരിക്കുകയാണെന്നും അദേഹം പരിഹ​സിച്ചു. ടി സി വി നന്ദകുമാറിനെ ശിക്ഷിച്ചതും ഇതേ ജഡ്ജിയാണ്. ഇടതുപക്ഷ പോരാട്ടവീര്യത്തെ ശിക്ഷ കൊടുത്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് മധുസൂദനൻ ആരോപിച്ചു. ജുഡീഷ്യറിയും നിർവഹിക്കുന്നത് ഭരണകൂട താൽപര്യത്തിനാണെന്നും ഇടതുപക്ഷ രാഷ്ട്രീയത്തെ ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുന്നുവെന്നും അദേഹം കുറ്റപ്പെടുത്തി. ഇത് അവസാനത്തെ കോടതിയല്ല പോരാട്ടം തുടരുമെന്നും ടി ഐ മധുസൂദനൻ വ്യക്തമാക്കി.

പൊലീസിന് നേരെ ബോംബ് എറിഞ്ഞതിനെയും മധുസൂദനൻ‌ ന്യായീകരിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ ബോംബേറിൽ പോലീസ് വാഹനത്തിന് പോറൽ പോലും പറ്റിയില്ല. ഒരാൾക്കും രക്തം പോലും പൊടിഞ്ഞിട്ടില്ല. ബോംബ് എറിഞ്ഞപ്പോൾ ജീപ്പിന്റെ പെയിന്റ് മാത്രമാണ് പോയത്. അതിനാണ് നിഷാദിനെയും, ടി സി വി നന്ദകുമാറിനെയും ജയിലിൽ അടച്ചതെന്ന് മധുസൂദനൻ‌ പറഞ്ഞു. വി കുഞ്ഞികൃഷ്ണൻ എംഎൽഎയെയും മധുസൂദനൻ വിമർശിച്ചു. വി കുഞ്ഞികൃഷ്ണൻ എംഎൽഎ രാഷ്ട്രീയ നപുംസകമാണെന്നും ഇടതുപക്ഷത്തെ വിറ്റ് എംഎൽഎ ആകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചെന്നുും അദേഹം കുറ്റപ്പെടുത്തി. ധൻരാജ് രക്തസാക്ഷി ഫണ്ടിലേക്ക് തുക നൽകാത്തവൻ ഇന്ന് വലിയ ആളായി നിൽക്കുന്നു എന്നും പരിഹാസം.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button