Kerala

കൊലവിളി പ്രസംഗങ്ങൾ ഇതാദ്യമായിട്ടല്ല; ടി.ഐ. മധുസൂദനനെതിരെ രൂക്ഷ വിമർശനവുമായി കെ.കെ. രമ

പയ്യന്നൂർ മുൻ എംഎൽഎയും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അം​ഗവുമായ ടി ഐ മധുസൂദനൻ്റെ വിവാദ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി കെകെ രമ എംഎൽഎ. ധനരാജ് വധക്കേസിൽ വിധി പ്രസ്താവിച്ച കോടതിയെ അധിക്ഷേപിച്ചും രാഷ്ട്രീയ എതിരാളികളോട് കൊലവിളി നടത്തുന്നതുമായിരുന്നു ടി ഐ മധുസൂദനൻ പ്രസംഗം. മനുഷ്യനെ പച്ചക്ക് വെട്ടിക്കൊല്ലാൻ ഒരു കയ്യറപ്പുമില്ലെന്ന് പരസ്യമായി വിളിച്ചുപറയാലാണ് ഇതെന്നും ആശങ്കാജനകമായ പ്രസ്താവനയാണെന്നും കെകെ രമ മാധ്യമങ്ങളോട് പറഞ്ഞു

കൊലവിളി പ്രസംഗങ്ങൾ ഇതാദ്യമായിട്ടല്ല എന്നും ധനരാജ് വധക്കേസിൽ പ്രതികളെ വെറുതെ വിട്ടതിന് ഉത്തരവാദി സിപിഎം ആണെന്നും കെകെ രമ ആരോപിച്ചു. പിണറായി വിജയൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് കേസിൻ്റെ കോടതി നടപടികൾ പൂർത്തിയാക്കിയത്. തെളിവുകൾ കൊടുക്കാനോ സാക്ഷികളെ എത്തിക്കാനോ കഴിയാതെ പോയതിൻ്റെ ജാള്യം മറക്കുകയാണ് ഇപ്പോൾ എന്നും രമ ചൂണ്ടിക്കാട്ടി.

കോടതി ശിക്ഷിച്ചില്ലെങ്കിൽ പാർട്ടിക്കോടതി ശിക്ഷിക്കും എന്ന വെല്ലുവിളി നടത്തുകയാണ്. പൊതുസമൂഹത്തെ വെല്ലുവിളിക്കുന്ന, കോടതിയെ വെല്ലുവിളിക്കുന്ന, കൊലവിളി നടത്തുന്ന ആരായാലും അവർക്കെതിരെ നടപടിയെടുക്കണമെന്നും കെകെ രമ പറഞ്ഞു. അതേസമയം കേസിൽ കീഴ് കോടതി ശിക്ഷിച്ചില്ലെങ്കിൽ മേൽ കോടതിയിൽ പോയി ശിക്ഷ വാങ്ങിക്കൊടുക്കാൻ പാർട്ടികൾക്ക് സാധിക്കണം എന്നും രമ പറഞ്ഞു.

വിമർശനത്തെ കൂടാതെ പാർട്ടിക്കെതിരെ നിരവധി ചോദ്യങ്ങളും കെകെ രമ ഉയർത്തി. കേസ് നടത്താനായി പിരിച്ച ലക്ഷങ്ങൾ എവിടെയെന്നും എന്തുകൊണ്ടാണ് പ്രതികൾക്ക് കൃത്യമായി ശിക്ഷ വാങ്ങി കൊടുക്കാൻ പറ്റാത്തതെന്നും രമ ചോദിച്ചു. അതേസമയം ഈ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് നേതൃത്വമാണെന്നും കെകെ രമ ചൂണ്ടിക്കാട്ടി.

ടി ഐ മധുസൂദനൻ പ്രസംഗിച്ചത് സിപിഎം നേതാക്കന്മാരുടെ ശൈലി ആണെന്നും അതുകൊണ്ടാണ് ഇതിൽ പ്രതികരിക്കാൻ തയ്യാറാവാത്തതെന്നും കെകെ രമ ആരോപിച്ചു. പാർട്ടിക്കോടതി ശിക്ഷിക്കുമെന്ന് പരസ്യമായി പറയുന്ന ഇത്തരം നേതാക്കന്മാരുടെ ആലോചനയിലാണ് രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകുന്നതെന്നും കെകെ രമ ചൂണ്ടിക്കാട്ടി

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button