Kerala

എസ്എംഎ ബാധിതരായ കുട്ടികള്‍ക്കായുള്ള ധനസഹായം 40 കോടിയിലേക്ക് അടുക്കുന്നു; ഇനി വേണ്ടത് 10 കോടി

മുക്കത്തെ എസ്എംഎ ബാധിതരായ കുട്ടികള്‍ക്കുള്ള ധനസമാഹരണം 40 കോടി പിന്നിട്ടു. മൂന്നും കുട്ടികള്‍ക്കും കൂടി 50 കോടി രൂപയാണ് കണ്ടെത്തേണ്ടത്. ഒരാഴ്ചക്കുള്ളില്‍ 10 കോടി രൂപ കൂടി സമാഹരിക്കണം.

കല്ലുരുട്ടി സ്വദേശികളായ അരുണ്‍-ഷാല്‍മി ദമ്പതിമാരുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥന്‍ മോസസ്, ഒലിവര്‍ ജോനോ എന്നീ കുട്ടികളുടെ ചികിത്സക്കാണ് 50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു മാസത്തിലേറെയായി നടക്കുന്ന ധനസമാഹരണത്തിലൂടെ 40 കോടി രൂപ സമാഹരിച്ചു. ബാക്കി തുകയും ജനകീയമായി സമാഹരിക്കാം എന്നാണ് പ്രതീക്ഷ.ഒറ്റപ്രസവത്തില്‍ ജനിച്ച മൂന്ന് കുട്ടികള്‍ക്കാണ് അപൂര്‍വ ജനിതക രോഗം പിടിപെട്ടത്. രണ്ടുവയസ്സിനുള്ളില്‍ ജീന്‍ തെറാപ്പി നല്‍കിയാല്‍ കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സ്വകാര്യ സ്ഥാപനങ്ങളിലെ ചെറിയ ജോലി കൊണ്ട് കുടുംബം പുലര്‍ത്തുന്ന അരുണിന് ഈ ഭീമമായ തുക ഒറ്റയ്ക്ക് സമാഹരിക്കുക അസാധ്യമാണ്. നിലവില്‍ പ്രതിമാസം വലിയ തുക ചിലവഴിച്ചുള്ള തുള്ളിമരുന്നുകള്‍ നല്‍കിയാണ് കുഞ്ഞുങ്ങളുടെ അവസ്ഥ മോശമാകാതെ നോക്കുന്നത്. 50 കോടി രൂപയുടെ ചികിത്സാ സമാഹരണം കേവലം ഒരു ഗ്രാമത്തിന്റെ മാത്രം പോരാട്ടമല്ല, മറിച്ച് കേരളത്തിന്റെ തന്നെ ഒന്നാകെയുള്ള അതിജീവന ദൗത്യമായി മാറിയിരിക്കുകയാണ്.

അക്കൗണ്ട് വിവരങ്ങള്‍:

Account Name: ARUN P D

Account Number: 21360100162505

Bank: ഫെഡറല്‍ ബാങ്ക്

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button