Sports

ഒളിമ്പിയാക്കോസിനെതിരെ മിലാന്റെ തകർപ്പൻ തിരിച്ചുവരവ്; 2-0ന് പിന്നിട്ടുനിന്ന ശേഷം 4-2ന്റെ വിജയം

ഒളിമ്പിയാക്കോസിനെതിരായ മത്സരത്തിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി എസി മിലാൻ. മത്സരത്തിൽ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് മിലാൻ 4-2ന്റെ വിജയം സ്വന്തമാക്കിയത്. ഒരു ഗോൾ നേടുകയും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ഒമാരി ഹച്ചിൻസണാണ് മിലാന്റെ തിരിച്ചുവരവിൽ നിർണായകമായത്.

മത്സരത്തിന്റെ 31-ാം മിനിറ്റിൽ മൈക്ക് മൈഗ്നന്റെ സെൽഫ് ഗോളിലൂടെ ഒളിമ്പിയാക്കോസ് മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 49-ാം മിനിറ്റിൽ ജോട്ട സിൽവ ലീഡ് രണ്ടാക്കി ഉയർത്തി.

എന്നാൽ 56-ാം മിനിറ്റിൽ ഒമാരി ഹച്ചിൻസൺ നേടിയ മനോഹരമായ ഗോളിലൂടെ മിലാൻ തിരിച്ചുവരവിന് തുടക്കമിട്ടു. 63-ാം മിനിറ്റിൽ ഹച്ചിൻസണിന്റെ അസിസ്റ്റിൽ ആൽഫാഡ്ജോ സിസെ സമനില ഗോൾ നേടി. 71-ാം മിനിറ്റിൽ ഹച്ചിൻസണിന്റെ തന്നെ അസിസ്റ്റിൽ ക്രിസ്റ്റ്യൻ പുലിസിച്ച് മിലാനെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഡീഗോ മൊറെയ്‌റ നാലാം ഗോളും നേടി വിജയം ഉറപ്പിച്ചു.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button