Kerala

പാലക്കാട് ജ്വല്ലറിയിൽ തോക്കുചൂണ്ടി വൻ കവർച്ച; സ്വർണവുമായി മൂന്ന് യുവാക്കൾ കടന്നുകളഞ്ഞു

പെരിങ്ങോട്ടുകുറുശ്ശിയിൽ തോക്ക് ചൂണ്ടി ജ്വല്ലറിയിൽ വൻ കവർച്ച. തോക്കുമായെത്തിയ മൂന്നംഗ സംഘമാണ് ജീവനക്കാരെ ഭീഷണിപ്പെടുത്തി സ്വർണം കവർന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ യുവാക്കളാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. കവർച്ച നടത്തിയ ശേഷം പ്രതികൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. തമിഴ്നാട് രജിസ്ട്രേഷൻ കാറിലാണ് മോഷണ സംഘം കടന്നു കളഞ്ഞത്.

കവർച്ച നടക്കുന്ന സമയത്ത് രണ്ട് സെയിൽസ് ഗേൾസ് മാത്രമാണ് കടയിലുണ്ടായിരുന്നത്. അകത്തേക്ക് കയറിയ മൂന്നംഗ സംഘം ഹിന്ദിയിൽ ചെയിൻ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ തന്നെ വിവരമറിയിക്കുകയായിരുന്നു.

പുറകിലൂടെ കടയിലെത്തി. പിന്നാലെയാണ് തോക്കെടുത്ത് ഒരു തവണ വെടിവെച്ചത്. രണ്ടുപേരുടെ കയ്യിൽ കത്തിയുണ്ടായിരുന്നു. പ്രതിരോധിക്കുന്നതിനിടെ മോഷ്ടാകൾക്ക് പരിക്കേറ്റിട്ടുണ്ട്- കടയുടമ സനാത് പറയുന്നു. സംഭവമറിഞ്ഞ് കോട്ടായി പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button